വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കാം ; ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് ഹൈക്കോടതി

court

 ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 25-കാരനായ യുവാവ് ആത്മഹത്യ ചെയ്ത കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ധാർ ജില്ലാ സ്‌പെഷ്യൽ ജഡ്ജി ജസ്റ്റിസ് ജയ്കുമാർ പിള്ളയാണ് കേസ് പരിഗണിച്ച് പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളിയത്.

മരിക്കുന്നതിന് മുൻപ് പ്രതികളിൽ നിന്ന് നേരിട്ട ഭീഷണിയും അധിക്ഷേപവും വ്യക്തമാക്കി യുവാവ് തന്റെ പിതാവിന് അയച്ച മൂന്ന് വാട്സാപ്പ് സന്ദേശങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മരിച്ചയാളുടെ ഫോണുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റ് റിപ്പോർട്ട് കേസിലെ നിർണായക തെളിവാണെന്ന് നിരീക്ഷിച്ചാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കോടതി ജാമ്യാപേക്ഷ നിരസിച്ചത്.

Tags