കനത്ത സുരക്ഷയില്‍ പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

Assam elections: Allegations heat up as campaigning ends

ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില് മത്സര രംഗത്തുള്ളത്. 

മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂര്‍ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും. കൊല്‍ക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. 142 ല്‍ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആര്‍പിഎഫ് അടക്കം വിവിധ മേഖലകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രി റൂട്ട് മാര്‍ച്ച് നടത്തി. എന്‍ഐഎയും വ്യാപക പരിശോധനകള്‍ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവര്‍ത്തിച്ചേക്കും.

Tags