പശ്ചിമ ബംഗാളിൽ മുസ്‌ലിംകൾക്കെതിരേ പൗരത്വം ചോദ്യം ചെയ്തുകൊണ്ടുള്ള ആക്രമണം വ്യാപകം

police

 പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ 'ബംഗ്ലാദേശി'കളെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികൾ മൂന്ന് മുസ്ലിം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു. ജനുവരി 25 ന് വൈകുന്നേരം, ബിഷ്ണുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുൽപിയ പ്രദേശത്താണ് സംഭവം. മൂന്ന് മുസ് ലിം മാംസ വ്യാപാരികളെ 40 മുതൽ 50 വരെ പേരടങ്ങുന്ന ഒരു ജനക്കൂട്ടം ആക്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരകളെ വസ്ത്രം അഴിച്ചുമാറ്റി പരിശോധിച്ചു. അപമാനിച്ചു, 'ബംഗ്ലാദേശി' എന്ന് ആരോപിച്ച്, കഠിനമായി മർദ്ദിച്ചുവെന്ന് അവരുടെ കുടുംബങ്ങൾ പറയുന്നു

tRootC1469263">

ബരുയിപൂരിലെ ഖോദർ ബസാർ മധ്യപാറ നിവാസികളായ ഫറാസ് അലി പിയാദ (35), അക്കാഷ് അലി പിയാദ (37), അൻസാർ അലി പിയാദ (29) എന്നിവർക്കാണ് മർദ്ദനമേറ്റത്. വർഷങ്ങളായി പ്രാദേശിക കചാരി മാർക്കറ്റിൽ ഒരു മട്ടൺ ഷോപ്പ് നടത്തിവരികയായിരുന്നു ഇവർ. നേരത്തെ ഉണ്ടായ തർക്കത്തിൽ നിന്നാണ് പ്രശ്നം ആരംഭിച്ചത്. ചില ഉപഭോക്താക്കൾ മാംസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ട് മനപ്പൂർവം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. തർക്കം ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ട്, വ്യാപാരികൾ മൂന്ന് ആടുകളെ കൂടി അറുത്തു. എന്നിട്ടും, ഉപഭോക്താക്കൾ മാംസം വാങ്ങാൻ വിസമ്മതിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു

Tags