പശ്ചിമ ബംഗാളിൽ പുതിയ ഗുണ്ടാ ബിൽ പാസാക്കി സർക്കാർ
ഗുണ്ടയെ പിടികൂടിയാൽ വിചാരണ കൂടാതെ പരമാവധി 12 മാസം കരുതൽ തടങ്കൽ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഇതിന് കീഴിൽ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കേസുകളായാണ് രജിസ്റ്റർ ചെയ്യുക. ഗുണ്ടയുടെ വസ്തുവകകൾ സർക്കാർ കണ്ടുകെട്ടുക മാത്രമല്ല, നേരിട്ട് ലേലം ചെയ്ത് പണം സർക്കാർ ഫണ്ടിലേക്ക് സ്വരൂപിക്കും.
ന്യൂഡൽഹി : പശ്ചിമ ബംഗാൾ നിയമസഭയിൽ പുതിയ ഗുണ്ടാ നിയമം പാസാക്കി ബി.ജെ.പി സർക്കാർ. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞ് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 41 നെതിരെ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. ഗുണ്ടയെ പിടികൂടിയാൽ വിചാരണ കൂടാതെ പരമാവധി 12 മാസം കരുതൽ തടങ്കൽ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഇതിന് കീഴിൽ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കേസുകളായാണ് രജിസ്റ്റർ ചെയ്യുക. ഗുണ്ടയുടെ വസ്തുവകകൾ സർക്കാർ കണ്ടുകെട്ടുക മാത്രമല്ല, നേരിട്ട് ലേലം ചെയ്ത് പണം സർക്കാർ ഫണ്ടിലേക്ക് സ്വരൂപിക്കും.
ജില്ലാ മജിസ്ട്രേട്ടിനോ പൊലീസ് കമീഷണർക്കോ അയാളെ ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കാൻ അധികാരമുണ്ട്. പ്രദേശത്തുനിന്ന് പുറത്തുപോകാനുള്ള ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷവും, ഒളിവിൽ പോയാൽ രണ്ട് വർഷവും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ഗുണ്ടക്ക് അഭയം നൽകുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നയാൾക്കും ലഭിക്കും രണ്ട് വർഷം വരെ തടവ്. പിടിയിലാകുന്ന ഗുണ്ടയെ ജയിലിലടച്ചാൽ ഹൈകോടതി ജഡ്‍ജിയോ മുൻ ജഡ്‍ജിയോ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് അക്കാര്യം അവലോകനം ചെയ്യാം.
.jpg)

