പശ്ചിമേഷ്യൻ സംഘർഷം ; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല കേന്ദ്രസർക്കാർ

Khadi Board's new step: Plans to start petrol pumps in Kannur-Kasargod districts

 പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

tRootC1469263">

നിലവിലവിലവർധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദനകേന്ദ്രങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. പരമാവധി എൽഎൻജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങൾക്ക് മാത്രമേ കൈമാറാവൂ എന്നും നിർദേശം നൽകി. പൊതുമേഖല കമ്പനികൾ ആഭ്യന്തരഉപഭോക്താക്കൾക്ക് മാത്രമേ ഇത് വിൽക്കാവൂ എന്നും നിർദേശംനൽകിയിരുന്നു.ഗൾഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തിൽ ഇന്ധനത്തിന്റെ സ്‌റ്റോക്ക്, വില, ദീർഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു.

Tags