പശ്ചിമേഷ്യൻ സംഘർഷം ; കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി ഇന്ത്യൻ വിമാനക്കമ്പനികൾ
Mar 10, 2026, 14:35 IST
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി ഇന്ത്യൻ വിമാനക്കമ്പനികൾ. യുദ്ധം കാരണം പല രാജ്യങ്ങളും വ്യോമപാത അടച്ചതും, ഇന്ധനവില കുതിച്ചുയർന്നതും വിമാന സർവീസുകളുടെ പ്രവർത്തനച്ചെലവ് വലിയ തോതിൽ വർദ്ധിപ്പിച്ചു.
ഈ പ്രതിസന്ധി മറികടക്കാൻ എക്‌സൈസ് തീരുവയിലോ ജിഎസ്ടിയിലോ ഇളവ് നൽകി സഹായിക്കണമെന്ന് വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികൾ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
.jpg)

