പശ്ചിമേഷ്യൻ സംഘർഷം ; പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രസർക്കാർ

West Asian conflict; Central government waives customs duty on petrochemical products

 ന്യൂഡൽഹി:  പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ജൂൺ 30 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ നടപടി ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയെ ലഘൂകരിക്കാനും ഉയർന്ന വില കുറയ്ക്കാനാണ് തീരുമാനം. ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യൻ വ്യവസായങ്ങൾക്ക് അവശ്യമായ അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

പ്ലാസ്റ്റിക്, പാക്കിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽ, ഓട്ടോമോട്ടീവ് മേഖലകൾക്ക് ഈ നടപടി ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഈ വ്യവസായങ്ങളുടെ നട്ടെല്ലായതിനാൽ, ഈ നീക്കം ചിലവ് കുറയ്ക്കുകയും ഉത്പാദനം നടക്കുന്നുണ്ടന്ന് ഉറപ്പാക്കുകയും ചെയ്യും. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നത് ഉത്പന്നങ്ങളുടെ അന്തിമ വിലയിലും പ്രതിഫലിക്കും എന്നാണ് വിലയിരുത്തൽ.

Tags