'മോദി ചിന്താമഗ്‌നനായി ഇരിക്കുന്ന ഫോട്ടോ വേണം'; ബിജെപി ഐടി സെല്ലില്‍ നിന്നും വീഡിയോ ചോര്‍ന്നു

google news
modi

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന്റെ തിരിക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടനത്തെ സംബന്ധിച്ച് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ബിജെപിയുടെ ഐടി സെല്ലില്‍ നിന്നും പരിപാടിയുടെ ഒരുക്കങ്ങളുടെ വീഡിയോ ചോര്‍ന്നു.

ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരു വീഡിയോ എത്തുകയായിരുന്നു. പാര്‍ലമെന്റില്‍ സ്ഥാപിക്കാനിരിക്കുന്ന സ്വര്‍ണച്ചെങ്കോലിനെ കുറിച്ചുള്ള വീഡിയോയുടെ ഡ്രാഫ്റ്റാണ് ചോര്‍ന്നത്.

'ചെങ്കോല്‍ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ്', ഇങ്ങനെ പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍ മോദി ചിന്താമഗ്‌നനായിരിക്കുന്ന ചിത്രം വയ്ക്കണമെന്നും 28ലെ പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മേളക്കാരുടെ കൂടെ മോദി ആദരവോടെ നടക്കുന്ന വിഷ്വല്‍ ചേര്‍ക്കണം എന്നുമൊക്കെ എഴുതിയിട്ടുണ്ട്.

ദൃശ്യങ്ങളില്ലാത്ത വീഡിയോയില്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നു. പെട്ടന്ന് തന്നെ മാളവ്യ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും വീഡിയോ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് പഴയ ചരിത്രം പുനരാവിഷ്‌കരിക്കുന്ന വീഡിയോ മാളവ്യ പോസ്റ്റ് ചെയ്‌തെങ്കിലും ആദ്യത്തെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Tags