'നമ്മള്‍ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു, സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയി'; വികാരാധീനനായി ഉദയനിധി സ്റ്റാലിന്‍
ജനങ്ങള്‍ നമുക്കൊപ്പമാണെന്ന് അമിതമായി വിശ്വസിച്ചു. ആരും ഈ ഫലം പ്രതീക്ഷിച്ചതല്ല
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം മനസു തുറന്ന് ഉദയനിധി സ്റ്റാലിന്‍. ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. നമ്മള്‍ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു. സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അവലോകന യോഗത്തിലാണ് പരാമര്‍ശം ഉണ്ടായത്.
വികാരാധീനനായാണ് ഉദയനിധി സ്റ്റാലിന്‍ സംസാരിച്ചത്. മക്കളോടും ബന്ധുക്കളോടും നമ്മുടെ നേട്ടങ്ങള്‍ പറയാന്‍ മറന്നുപോയി. നമ്മുടെ വീടുകളില്‍ രാഷ്ട്രീയം സംസാരിക്കണം. ഡിഎംകെയുടെ നിലപാടുകളും നേട്ടങ്ങളും മക്കള്‍ അറിയണം. സംഭവിച്ച പിഴവുകള്‍ തിരുത്തണമെന്നും ഉദയനിധി പറഞ്ഞു. യഥാര്‍ത്ഥ എതിരാളിയെ നമുക്ക് മനസിലായില്ല. മറ്റൊരാള്‍ ആണ് എതിരാളി എന്ന് തെറ്റിദ്ധരിച്ച് പിന്നാലെ പോയി. ജനങ്ങള്‍ നമുക്കൊപ്പമാണെന്ന് അമിതമായി വിശ്വസിച്ചു. ആരും ഈ ഫലം പ്രതീക്ഷിച്ചതല്ല. നമുക്ക് തെറ്റുകള്‍ തിരുത്തിയാല്‍ തിരിച്ചുവരാമെന്നും യഥാര്‍ത്ഥ എതിരാളിയെ തിരിച്ചറിഞ്ഞ് തയാറെടുക്കാമെന്നും ഉദയനിധി പറഞ്ഞു.
.jpg)

