അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം, പുരുഷമേധാവിത്വം തകര്‍ക്കണം; വിദ്യാര്‍ത്ഥിനികളോട് രാഹുല്‍ഗാന്ധി

rahul gandhi

രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. പിങ്ക് നിറത്തില്‍ 'ഗേള്‍ പവര്‍' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുല്‍ എത്തിയത്.

സ്ത്രീകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെണ്‍കുട്ടി മോശം വാക്ക് ഉപയോഗിച്ചാല്‍ സംസ്‌കാര ശൂന്യത എന്നാണ് പറയുന്നത്. പെണ്‍കുട്ടികളുടെ മനസ്സിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകര്‍ക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയില്‍ ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. പിങ്ക് നിറത്തില്‍ 'ഗേള്‍ പവര്‍' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുല്‍ എത്തിയത്.

ഇതിനിടെ പൂനെയിലെ കോളേജില്‍ എബിവിപി എന്‍ എസ് യു ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നല്‍കിയിരുന്നു. പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 

Tags