യുദ്ധ പ്രതിസന്ധി പരിഹരിക്കാന്‍ ടീം ഇന്ത്യയായി മുന്നോട്ട് പോകണം ; പ്രധാനമന്ത്രി
നിലവില്‍ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
പശ്ചിമേഷ്യന്‍ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ ടീം ഇന്ത്യയായി മുന്നോട്ടുപോകാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ പ്രതിസന്ധിയില്‍ ടീം ഇന്ത്യയായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്രവുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാസവള ലഭ്യതയ്ക്ക് നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും കര്‍ഷകരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കണമെന്നും പ്രതിസന്ധി ഉണ്ടായാല്‍ ഭാവിയെ മുന്‍കൂട്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ജൈവ ഇന്ധനങ്ങള്‍, സൗരോര്‍ജ്ജം, ഗോബര്‍ധന്‍ സംരംഭം,പിഎന്‍ജി കണക്ഷനുകളുടെ വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.കൊവിഡ് കാലത്ത് ഉണ്ടായ രീതിയില്‍ ഇടപെടല്‍ വേണമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു
.jpg)


