'വിവാഹം ഒരുമാസം മുൻപ്'; വാഹനാപകടത്തിൽ സൈനിക ഉദ്യോഗസ്ഥൻ മരിച്ചു
Updated: Aug 1, 2026, 15:53 IST
വ്യാഴാഴ്ച രാത്രി ഹംസ ആരിഫും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ഒട്ടകത്തെ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ജയ്സാൽമേർ: വാഹനാപകടത്തിൽ സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. ജയ്സാൽമേർ സൈനിക താവളത്തിലെ മേജർ ഹംസ ആരിഫാണ് മരിച്ചത്. ഒരുമാസം മുൻപായിരുന്നു വിവാഹം .മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ്.
വ്യാഴാഴ്ച രാത്രി ഹംസ ആരിഫും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ഒട്ടകത്തെ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ലെഫ്. ആയുഷ്മാൻ ഗുസൈൻ, ലെഫ്. അഭിനവ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഇൻഡോർ ധനന്ത്വരിനഗർ സ്വദേശിയാണ് മേജർ ഹംസ ആരിഫ്. 2016-ൽ ചമേലി ദേവി കോളേജിൽനിന്ന് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ ഹംസ ആരിഫ്, 2017-ലാണ് സൈന്യത്തിൽ ജോലിയിൽപ്രവേശിച്ചത്.
.jpg)

