തമിഴ്നാട്ടില്‍ ഇപ്പോഴും തങ്ങള്‍ ഡിഎംകെയുടെ സഖ്യകക്ഷി ; കോണ്‍ഗ്രസ്
Jan 4, 2026, 07:48 IST
കോണ്‍ഗ്രസ് വിജയ്യുടെ തമിഴക വെട്രി കഴകവുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് അവസാനമായി.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാട്ടില്‍ ഇപ്പോഴും തങ്ങള്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുപാര്‍ട്ടികളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് വിജയ്യുടെ തമിഴക വെട്രി കഴകവുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് അവസാനമായി.
tRootC1469263">കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ ദീര്‍ഘകാലമായുള്ള വിശ്വസ്തമായ ബന്ധമാണ് ഉള്ളതെന്നും ആ ബന്ധത്തില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഗിരീഷ് ചോഡാന്‍കര്‍ വ്യക്തമാക്കി.
.jpg)


