ലെബനനിലെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ കടുത്ത ആശങ്കയുണ്ട്'; ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഇന്ത്യ

india

'ഏതൊരു രാജ്യത്തെയും ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇന്ത്യ എക്കാലവും പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്

ലെബനനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തോട് പ്രതികരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം വന്നിരിക്കുന്നത്.

'ഏതൊരു രാജ്യത്തെയും ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇന്ത്യ എക്കാലവും പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. അന്താരാഷ്ട്ര നിയമങ്ങളും പരമാധികാരത്തെയും അതിര്‍ത്തികളെയും മാനിക്കലും ഏറെ പ്രധാനപ്പെട്ടതാണ്,' ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലെബനനിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലേക്ക് സൈനികരെ നല്‍കുന്ന രാജ്യമെന്ന നിലയില്‍ കൂടി ഇന്ത്യ ഈ സംഭവത്തില്‍ ഏറെ അസ്വസ്ഥരാണെന്നും ജയ്സ്വാളിന്റെ പ്രസ്താവനയിലുണ്ട്. ലെബനനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags