ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ടീം; സിജെപി കോണ്‍ഗ്രസിന്‍റെയോ ആം ആദ്മി പാര്‍ട്ടിയുടെയോ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് അഭിജീത് ദീപ്കെ
Sep 4, 2026, 12:20 IST
മുംബൈ: സിജെപി കോണ്‍ഗ്രസിന്‍റെയോ ആം ആദ്മി പാര്‍ട്ടിയുടെയോ ബി ടീമാണെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് അഭിജീത് ദീപ്കെ. ഞങ്ങള്‍ കോണ്‍ഗ്രസിന്‍റെ ബി ടീം ആണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുന്നു. ചിലര്‍ ആം ആദ്മി പാര്‍ട്ടിയുടെ ബി ടീം ആണെന്ന് പറയുന്നു. ഈ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആരുടെ ബി ടീം ആണെന്ന് തീരുമാനിക്കണമെന്നും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഒറ്റ ടീമാണെന്നും പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയസംഘടനയുടെ ആവശ്യമായി കാണേണ്ടതില്ലെന്നും വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്നും എല്ലാ രാഷ്ട്രീയനേതാക്കളോടും അദ്ദേഹം അഭ്യര്‍ഥിച്ചു
.jpg)

