പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം പെ​ട്രോ​ൾ, ഡീ​സ​ൽ ല​ഭ്യ​ത​യെ സാ​ര​മാ​യി ബാ​ധി​ക്കും : പ്രധാനമന്ത്രി

MODI

 ന്യൂ​ഡ​ൽ​ഹി : പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ആ​ഗോ​ള​ത​ല​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ല​ഭ്യ​ത​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ലോ​കം പു​രോ​ഗ​തി​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും പു​തി​യ യു​ദ്ധ​ങ്ങ​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ത​ന്റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ ‘മ​ൻ കീ ​ബാ​ത്തി’​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ല്ലു​വി​ളി​ക​ളെ ഇ​ന്ത്യ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ നേ​രി​ടു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തെ​യും രാ​ജ്യം ഐ​ക്യ​ത്തോ​ടെ നേ​രി​ട​ണം. പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്.

140 കോ​ടി ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് ഇ​വി​ടെ സ്ഥാ​ന​മി​ല്ല. സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്രം വി​ശ്വ​സി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു കോ​ടി ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. 

Tags