പശ്ചിമേഷ്യയിൽ യുദ്ധം ; ഇന്ത്യയുടെ പക്കൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം ഉണ്ടെന്ന് സർക്കാർ
Mar 4, 2026, 19:39 IST
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പക്കൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ശേഖരം എന്നിവയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ഇതര രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഉടൻ വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
tRootC1469263">.jpg)


