വഖഫ് പ്രതിഷേധം ; മുര്‍ഷിദാബാദില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്ല, നിരോധനാജ്ഞ തുടരുന്നു


പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷാവസ്ഥയിലേക്കെത്തിയത്. ധൂലിയന്‍, സാംസര്‍ഗഞ്ച് പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സംഘര്‍ഷമേഖലകളില്‍ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ബിഎസ്എഫിനെ പ്രദേശത്തിറക്കിയിട്ടുണ്ട്. വെളളിയാഴ്ച്ച വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെങ്ങും നടന്ന പ്രതിഷേധം മുര്‍ഷിദാബാദില്‍ വര്‍ഗീയ കലാപമായി പടരുകയായിരുന്നു. 150 ലധികംപേര്‍ അറസ്റ്റിലാവുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

മുര്‍ഷിദാബാദിന് പുറമേ ഹൂഗ്ലി, മാള്‍ഡ, സൗത്ത് പര്‍ഗാനസ് തുടങ്ങിയ ജില്ലകളിലാണ് വഖഫിനെതിരെ പ്രതിഷേധമുണ്ടായത്. കത്തിയെരിഞ്ഞ കടകളുടെയും വീടുകളുടെയും വാഹനങ്ങളുടെയുമെല്ലാം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.