വഖഫ് നിയമഭേദഗതി: മുര്‍ഷിദാബാദില്‍ സ്ഥിതി രൂക്ഷം; കൂടുതല്‍ സേനയെ അയയ്ക്കാന്‍ കേന്ദ്രം


സ്ഥലത്തെ തുടര്‍ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും.
വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന മുര്‍ഷിദാബാദില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തേയ്ക്ക് കൂടുതല്‍ അര്‍ദ്ധ സൈനികരെ അയയ്ക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചു. മുര്‍ഷിദാബാദിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കാന്‍ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സ്ഥലത്തെ തുടര്‍ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവില്‍ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു

പ്രതിഷേധത്തില്‍ ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.