തീവ്രവോട്ടർ പട്ടിക പരിഷ്കരണം ; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ

SIR

 ന്യൂ ഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89 കോടി പേരാണ് യുപിയിൽ പുറത്തായത്. തമിഴ്നാടാണ് ഉത്തർപ്രദേശിന് പിന്നിൽ. 97 ലക്ഷം ആളുകളാണ് തമിഴ്‌നാട്ടിൽ പുറത്തുപോയത്. തൊട്ടുപിന്നിലുള്ള ഗുജറാത്തിൽ 74 ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്. പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരും കേരളത്തിൽ 24 ലക്ഷം പേരുമാണ് പുറത്തുപോയത്.

tRootC1469263">

കഴിഞ്ഞ ദിവസമാണ് യുപിയിലെ പുതുക്കിയ കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. 2.89 കോടി വോട്ടർമാർ പുറത്തായതോടെ സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണം 15 കോടിയിൽ നിന്ന് 12 കോടിയായി കുറഞ്ഞു.

Tags