വോട്ടർ പട്ടിക പരിഷ്കരണം: ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ രാഹുൽ ഗാന്ധിയുടെ ശിവസ്തുതി

Voter list revision: Rahul Gandhi's statement as Supreme Court to consider petitions

 ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) പ്രക്രിയ ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. മൂന്ന് വെള്ള വരകളും മധ്യത്തിൽ ചുവന്ന തിലകവുമുള്ള ശിവ ചിഹ്നത്തോടൊപ്പം 'സത്യം ശിവം സുന്ദരം' എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾക്കുമെതിരെ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 'ഇന്ത്യ' മുന്നണി നേതാക്കൾ സമർപ്പിച്ച നിർണായക ഹർജികളാണ് പരമോന്നത കോടതിയുടെ പരിഗണനയിലുള്ളത്.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ ഭരണഘടനാ അധികാരം ഏകപക്ഷീയമായി ദുരുപയോഗം ചെയ്തുവെന്നും മറ്റ് കമ്മീഷണർമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തീരുമാനങ്ങൾ എടുത്തതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷൻ, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഉത്തരവുകൾ കമ്മിഷൻ അംഗങ്ങൾ ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളാണെന്ന് വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വെറും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും കമ്മിഷൻ വാദിച്ചു.

വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ട് കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്ന സുപ്രീം കോടതി ബെഞ്ചിന്റെ ഇന്നത്തെ നിരീക്ഷണങ്ങൾ വിഷയത്തിൽ നിർണായകമാകും.

Tags