വിരുദുനഗര്‍ ദുരന്തം: നാല് പേര്‍ അറസ്റ്റില്‍;മരിച്ചവരുടെ എണ്ണം 25 ആയി

d

ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്‌സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു

ചെന്നൈ : വിരുദുനഗർ ദുരന്തവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റില്‍. പടക്കനിർമാണശാല ഉടമകളുടെ ബന്ധുക്കള്‍ ആണ് അറസ്റ്റില്‍ ആയത്.ഫാക്ടറി ഉടമ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയില്‍ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.പത്ത് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്.

ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. സ്ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സ്ഫോടനം നടന്നപ്പോള്‍ പത്ത് കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സ്ഫോടനം നടക്കുമ്പോള്‍ അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ആദ്യ സ്ഫോടനത്തിന് ശേഷവും പടക്കം പൊട്ടിക്കൊണ്ടിരുന്നത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്‌സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു

Tags