എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ വിനോദ് കുമാർ ശുക്ല അന്തരിച്ചു
റായ്പൂർ : ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ വിനോദ് കുമാർ ശുക്ലയുടെ സംസ്കാരം സമ്പൂർണ ബഹുമതികളോടെ ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നടത്തി. മരിക്കുമ്പോൾ 88 വയസ്സായിരുന്നു. മാർവാഡി ശംശാൻ ഘട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ നിരവധി എഴുത്തുകാരും നേതാക്കളും പങ്കെടുത്തു. മകൻ ശാശ്വത് ശുക്ല ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് വിനോദ് കുമാർ ശുക്ലയുടെ വീട് സന്ദർശിച്ചു. നോവലിലും കവിതയിലും ചെറുകഥയിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഇന്ത്യയിൽ ആദ്യമായി നബോകോവ് അവാർഡ് കിട്ടിയത് ഇദ്ദേഹത്തിനാണ്.
tRootC1469263">റായ്പൂർ എയിംസിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് ശുക്ല മരിച്ചത്. 1937ൽ ഛത്തിസ്ഗഢിലെ രാജ്നന്ദ്ഗാവോണിലാണ് ജനനം. ‘നൗകർ കി കമീസ്’, ‘ഖിലേഗ തോ ദേഖേംഗെ’, ‘ദീവാർ മേ ഏക് ഖിർകീ രഹ്തി ഥി’ തുടങ്ങിയ പ്രശസ്ത നോവലുകൾ എഴുതി. സാധാരണക്കാരുടെ ജീവിത സന്ദേഹങ്ങളാണ് കൃതികളിൽ നിഴലിച്ചത്. ‘നൗകർ കി കമീസ്’ അതേ പേരിൽ മണി കൗൾ സിനിമയാക്കിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
.jpg)


