വിജയ്യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍
ചെന്നൈയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ജോസഫ് വിജയ്യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അതിനാല്‍ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിവികെ സര്‍ക്കാര്‍ എപ്പോള്‍വേണമെങ്കിലും താഴെവീഴാം. അതിനാല്‍ ഡിഎംകെ ഭാരവാഹികള്‍ തയ്യാറായി ഇരിക്കണം. 2029 ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതുവേണ്ട. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി 20 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതതല സമിതിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളില്‍നിന്നും വിവരങ്ങള്‍ തേടും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അതനുസരിച്ച് നടപടികളുണ്ടാകും. ആരാണ് ഉത്തരവാദികള്‍, അവര്‍ക്കെതിരേ അവരുടെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
.jpg)

