വിജയുടെ 'കുട്ടിക്കഥ' അനുചിതം, വിജയുടെ ഭാര്യയെ കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശവും തെറ്റ്; വിമര്‍ശനവുമായി സിപിഎം
സ്റ്റാലിനെയും ഉന്നംവച്ച് വിജയ് നടത്തിയ പരാമര്‍ശങ്ങളും വിജയ്യുടെ ഭാര്യയെ കുറിച്ച് ഉദയനിധിയുടെ പരാമര്‍ശവും തെറ്റാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
തമിഴ്നാട് നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി സ്റ്റാലിനെ പരോക്ഷമായി പരിഹസിച്ച് വിജയും മറുപടിയായി വിജയിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിനും നടത്തിയ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി സിപിഎം. വിജയ് യുടെ കുട്ടിക്കഥ അനുചിതമെന്ന് പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം അഭിപ്രായപ്പെട്ടു. സ്റ്റാലിനെയും ഉന്നംവച്ച് വിജയ് നടത്തിയ പരാമര്‍ശങ്ങളും വിജയ്യുടെ ഭാര്യയെ കുറിച്ച് ഉദയനിധിയുടെ പരാമര്‍ശവും തെറ്റാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
നേരത്തെ മുഖ്യമന്ത്രി വിജയ് നടത്തിയ 'കുട്ടിക്കഥ' പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗല്‍ കക്ഷി (വിസികെ) നേതാവ് തോല്‍ തിരുമാവളവനും രംഗത്തെത്തിയിരുന്നു. നിയമസഭയുടെയും താന്‍ വഹിക്കുന്ന പദവിയുടെയും അന്തസ്സ് സൂക്ഷിക്കാന്‍ വിജയ് തയ്യാറാകണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്നുമായിരുന്നു തോല്‍ തിരുമാവളവന്‍ അഭിപ്രായപ്പെട്ടത്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമാണ് വിജയ് സഭയില്‍ വിവാദത്തിന് വഴിവെച്ച 'കുട്ടിക്കഥ' പറഞ്ഞത്. 'പാടത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന മുതിര്‍ന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി'യെന്നായിരുന്നു കഥ. ഉദയനിധിയെയും സ്റ്റാലിനെയും ഉന്നംവച്ചായിരുന്നു വിമര്‍ശനം.'ചെങ്കല്‍പ്പെട്ട് കോടതിയില്‍ ഭര്‍ത്താവിനെ തേടുന്ന ഭാര്യയുടെ കഥ'യുണ്ടെന്ന് പറഞ്ഞാണ് ഉദയനിധി ഇതിന് തിരിച്ചടിച്ചത്. വിജയ്യും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് ചെങ്കല്‍പ്പെട്ട് കോടതിയില്‍ നടക്കുകയാണെന്ന് പരോക്ഷമായി ഓര്‍മ്മിപ്പിച്ചായിരുന്നു ഉധയനിധിയുടെ മറുപടി.
.jpg)

