മോദി-വിജയ് കൂടിക്കാഴ്ചയ്ക്ക് വിജയ് സ്വീകരിച്ച വസ്ത്രധാരണ രീതിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ച
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോള്‍ കുറച്ചുകൂടി ഔദ്യോഗിക മര്യാദ പുലർത്തേണ്ടതായിരുന്നുവെന്നും വസ്ത്രധാരണത്തില്‍ വിജയ് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നുവെന്നുമാണ് വിമർശകരുടെ വാദം.
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ് സ്വീകരിച്ച വസ്ത്രധാരണ രീതിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ച.
ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥി'ല്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. തന്റെ പതിവ് ശൈലിയായ വെള്ള ഷർട്ടും ബ്ലാക്ക് ബ്ലേസറുമണിഞ്ഞാണ് വിജയ് എത്തിയതെങ്കിലും, ഷർട്ടിന്റെ മുകളിലത്തെ ബട്ടണുകള്‍ ഇടാത്തതുമൂലം ഉള്ളിലെ ബനിയൻ കാണാമായിരുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോള്‍ കുറച്ചുകൂടി ഔദ്യോഗിക മര്യാദ പുലർത്തേണ്ടതായിരുന്നുവെന്നും വസ്ത്രധാരണത്തില്‍ വിജയ് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നുവെന്നുമാണ് വിമർശകരുടെ വാദം.
എന്നാല്‍, ഈ വിവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് വിജയ്‍യെ അനുകൂലിക്കുന്നവരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇത് വിജയ്‍യുടെ ലാളിത്യത്തെയാണ് കാണിക്കുന്നതെന്നും ഇതില്‍ വലിപ്പിച്ചുണ്ടാക്കാൻ മാത്രമുള്ള യാതൊരു തെറ്റുമില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വന്ദേമാതരം വിവാദം, മേക്കെദാട്ട് അണക്കെട്ട് വിഷയം, തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന ആക്രമണങ്ങള്‍ തുടങ്ങിയ തമിഴ്നാടിന്റെ വിവിധ ആശങ്കകളും ആവശ്യങ്ങളും വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
.jpg)

