വിജയിയുടെ വിവാഹമോചന ഹരജി; ടിവികെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശം
1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. സഹപ്രവര്‍ത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹരജിയില്‍ പറയുന്നു.
ചെന്നൈ: തമിഴകത്തെ ഇപ്പോഴത്തെ ചൂടുള്ള വാർത്തയാണ് വിജയ്‌യുടെ വിവാഹ മോചന ഹർജി. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ടിവികെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം.
വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങളോടും പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്കും ഐടി വിങ് അംഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശമുണ്ട്. വിജയിയെ പ്രതിരോധിച്ചുകൊണ്ടുള്ള പോസ്റ്റുകളും വേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
tRootC1469263">വിവാഹമോചന അഭ്യൂഹങ്ങളെയും വിവാദങ്ങളെയും തീര്‍ത്തും ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം.വിജയിയുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് സംഗീത സ്വര്‍ണലിംഗം ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തത്.
1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. സഹപ്രവര്‍ത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹരജിയില്‍ പറയുന്നു. ആവര്‍ത്തിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടര്‍ന്നുവെന്നും സംഗീത ആരോപിക്കുന്നു.
.jpg)


