വിജയ് നയിക്കുന്ന ടിവികെ കടലൂരില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു

There was a conspiracy in the Karur tragedy; Vijay says that what Jananayaka stopped was political vendetta

യുവജനങ്ങള്‍ വലിയ തോതില്‍ ബൈക്കുകളില്‍ താരത്തെ പിന്തുടരുന്നത് യാത്രയ്ക്ക് തടസ്സമാകുന്നു എന്നതാണ് പ്രധാന കാരണം

ചെന്നൈ.ന്നൈ : വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കടലൂരില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു.ചെന്നൈയില്‍ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ ദൂരം റോഡ് മാർഗം യാത്ര ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായിരുന്നു വിജയുടെ തീരുമാനം.

എന്നാല്‍ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 14-ന് പുതുക്കോട്ടയില്‍ റോഡ്ഷോ നടത്താൻ വിജയ്‍ക്ക് അധികൃതർ അനുമതി നല്‍കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ കർശനമാക്കിക്കൊണ്ട് കൂടുതല്‍ ജനകീയമായ രീതിയില്‍ പ്രചാരണം തുടരാനാണ് പാർട്ടിയുടെ നീക്കം.

യുവജനങ്ങള്‍ വലിയ തോതില്‍ ബൈക്കുകളില്‍ താരത്തെ പിന്തുടരുന്നത് യാത്രയ്ക്ക് തടസ്സമാകുന്നു എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസം ശിവഗംഗയില്‍ നടന്ന റോഡ്ഷോയ്ക്കിടെ സമാനമായ രീതിയില്‍ പിന്തുടർന്ന അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാണ് കടലൂരിലെ റോഡ്ഷോ വേണ്ടെന്ന് വെക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

Tags