തമിഴ്‌നാട്ടില്‍ വിജയ് തോല്‍ക്കുമെന്ന പ്രചാരണം ; പിന്നാലെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
May 4, 2026, 08:11 IST
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
തമിഴ്‌നാട്ടില്‍ ടിവികെ അധ്യക്ഷന്‍ വിജയ് തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യാശ്രമം. കൃഷ്ണഗിരി സ്വദേശി മഹേന്ദ്രന്‍ ആണ് ആത്മഹത്യക്ക് ശ്രമം നടത്തിയത്. കഴുത്ത് മുറിച്ച് മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മഹേന്ദ്രന്‍ വര്‍ഷങ്ങളായി വിജയ് ആരാധകന്‍ ആണ്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എക്‌സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തില്‍ മഹേന്ദ്രന്‍ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം.
.jpg)

