മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് വിജയ്
ടിവിയില്‍ എന്റെ ഫോട്ടോ കണ്ടു വിജയ് അണ്ണാ എന്ന് പറഞ്ഞ് ഉമ്മ കൊടുത്ത് വന്ന കുട്ടികള്‍ അടക്കമാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത് മനസില്‍ നിന്ന് പോകില്ലെന്നും വിജയ് പറഞ്ഞു.
ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അന്ന് മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്
കരൂരിലെത്തിയ വിജയ്‌യുടെ പ്രസംഗം ഒരേസമയം വൈകാരികവും ആവേശോജ്ജ്വലവുമായിരുന്നു. ടിവിയില്‍ എന്റെ ഫോട്ടോ കണ്ടു വിജയ് അണ്ണാ എന്ന് പറഞ്ഞ് ഉമ്മ കൊടുത്ത് വന്ന കുട്ടികള്‍ അടക്കമാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത് മനസില്‍ നിന്ന് പോകില്ലെന്നും വിജയ് പറഞ്ഞു.
എന്നിട്ടും അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചാരാന്‍ ശ്രമിച്ചു. ഇത്രയും പ്രതിസന്ധിയുണ്ടാക്കിയിട്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാനല്ലേ ശ്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
‘ ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇറങ്ങി വാ ഇറങ്ങി വാ എന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍. പണമോ ജനമോ ഏതാണ് മുഖ്യമെന്ന് ചോദിച്ചാല്‍ ജനമാണ് എന്ന് തന്നെ പറയും. ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍. വിജയ്‌യുടെ വാക്കുകള്‍ ഇങ്ങനെ.
കരൂരിലെ ദാരുണ സംഭവം പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം ഉണ്ടായതാണെന്നാണ് വിജയ് പറഞ്ഞത്. പെരുമ്പല്ലൂരില്‍ താന്‍ എത്തിയപ്പോള്‍ ജനങ്ങൾ കൂടുതലുണ്ടെന്ന് പൊലീസ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തനിക്ക് സ്ഥിതി മനസിലാക്കി തീരുമാനം എടുക്കാന്‍ സാധിച്ചു. എന്നാല്‍ കരൂരിൽ തനിക്ക് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ ഹൈവേ മുതല്‍ തങ്ങളെ പൊലീസ് ആനയിച്ചു കൊണ്ടുവരികയായിരുന്നുവെന്നും വിജയ് പറഞ്ഞു.
.jpg)

