തമിഴ്നാട്ടില്‍ അധികാരത്തിലേറാനൊരുങ്ങി വിജയ്, നാളെ സത്യപ്രതിജ്ഞ

There was a conspiracy in the Karur tragedy; Vijay says that what Jananayaka stopped was political vendetta
നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.

ചെന്നൈ:  ടിവികെയ്ക്ക് പിന്തുണ നല്‍കാൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതോടെ തമിഴ്നാട്ടില്‍  അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.

ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ടിവികെ ഉപാധികള്‍ സമ്മതിച്ചാല്‍ സിപിഎം, സിപിഐ, വിസികെ, ലീഗ് എന്നീ പാർട്ടികളുമായി സംസാരിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പിന്തുണ തേടി വിജയ്‍ കത്ത് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇടതുപക്ഷ ദേശീയ നേതാക്കളുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്

 രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. കോണ്‍ഗ്രസ് പിന്തുണച്ചാലും കേവല ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകള്‍ കൂടി ആവശ്യമായതിനാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കാൻ സാധ്യതയുള്ള പാർട്ടികളെ കൂടി ടിവികെ പരിഗണിക്കുന്നുണ്ട്.

Tags