തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും
120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്.
ടിവികെ അധ്യക്ഷന്‍ വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്യുക. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്.
അതേസമയം തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരില്‍ കോണ്‍ഗ്രസിനും മന്ത്രിമാരുണ്ടാകും. വര്‍ഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്ക് നേടുന്നത്. മേലൂര്‍ എംഎല്‍എ പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
5 നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ത്ഥ്യമാകുന്നത്.
.jpg)

