വിജയ് ചിത്രം ജനനായകന്റെ പകര്‍പ്പ് ചോര്‍ന്നത് സിബിഎഫ്സിയില്‍ നിന്നാണെന്നുള്ള റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് സെന്‍സര്‍ ബോര്‍ഡ്

Thalapathy Vijay's 'Jananayakan' to release in January; New poster

ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ്സും വിജയ്യുടെ ഇന്‍ട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആദ്യം ലീക്കായത്.

വിജയ് നായകനാകുന്ന അവസാന ചിത്രം ജനനായകന്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പകര്‍പ്പ് ചോര്‍ന്നത് സിബിഎഫ്സിയില്‍ നിന്നാണെന്നുള്ള റിപ്പോര്‍ട്ട് അടിസ്ഥാനരഹിത ആണെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് സിനിമയുടെ ഡിജിറ്റല്‍ കോപ്പി അപേക്ഷകന് കൈമാറിയെന്നും സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ്സും വിജയ്യുടെ ഇന്‍ട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആദ്യം ലീക്കായത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം

Tags