തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങി വിജയ്; ഗവർണറെ കണ്ടു
ന്യൂഡൽഹി: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങി വിജയ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനു പിന്നാലെ വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടാണ് സർക്കാർ രൂപീകരിക്കുന്നതിനായി അവകാശവാദം ഉന്നയിച്ചത്. 107 സീറ്റുകളാണ് ഇപ്പോൾ ടിവികെക്ക് ഉള്ളത്. 10 സീറ്റുകൾ കൂടി ഉറപ്പിച്ചാലേ വിജയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കൂ.അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേതു പാർട്ടികളാണ് വിജയ്ക്ക് പിന്തുണ നൽകിയിട്ടുള്ളത് എന്നതിൽ വ്യക്തതയില്ല.
രാജ്യത്തെ അപ്പാടെ ഞെട്ടിച്ചു കൊണ്ടാണ് തമിഴ്നാട്ടിൽ വിജയ് വെന്നിക്കൊടി പാറിച്ചത്. മത്സരിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരമ്പരാഗതമായി തമിഴ്നാട് ഭരിച്ചു കൊണ്ടിരുന്ന പാർട്ടികളെയെല്ലാം അപ്രസക്തരാക്കിക്കൊണ്ടാണ് വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പോലും തോൽപ്പിച്ചാണ് ടിവികെ സ്ഥാനാർഥികൾ ജയിച്ചു കയറിയിരിക്കുന്നത്.
.jpg)

