ദുരന്തം ഉണ്ടായയുടൻ തന്നെ വിജയ് കരൂരിൽ നിന്ന് മുങ്ങി, മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ പോലും കൂട്ടാക്കിയില്ല : പളനിസ്വാമി

Vijay left Karur as soon as the tragedy happened and didn't even bother to meet the families of the deceased: Palaniswami

 ചെന്നൈ: കരൂർ ദുരന്തന്തിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി. ദുരന്തം ഉണ്ടായയുടൻ തന്നെ വിജയ് കരൂരിൽ നിന്ന് മുങ്ങിയെന്നും, മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ പോലും കൂട്ടാക്കിയില്ല പളനിസ്വാമി പറഞ്ഞു. നേരത്തെ വിജയ്‌യെ കുറ്റപ്പെടുത്താൻ പളനിസ്വാമി മുതിർന്നിരുന്നില്ല. എല്ലാ കുറ്റവും ഡിഎംകെയുടെ മേൽ ചാരാനായിരുന്നു പളനിസ്വാമി ശ്രമം നടത്തിയത്. അണ്ണാ ഡിഎംകെയ്ക്കെതിരെ വിജയ് വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് പളനിസ്വാമിയുടെ വിമർശനം എന്നാണ് കരുതപ്പെടുന്നത്.

tRootC1469263">

'നാൽപത്തിയൊന്ന് പേർ മരിച്ചിട്ടും വിജയ് എന്താണ് ചെയ്തത്? എങ്ങനെയാണ് ഇവർ മരിച്ചത്? ഇവരെലാം വിജയ്‌യെ കേൾക്കാൻ പോയവരാണ്. വിജയ് ഇവരുടെ കുടുംബത്തെ കാണാൻ പോയോ? ദുരന്തത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളെ കാണാൻ പോകാൻ സാധിച്ചില്ലെങ്കിൽ എന്തിനാണ് വിജയ് ഒരു രാഷ്ട്രീയപാർട്ടി കൊണ്ടുനടക്കുന്നത്' എന്നാണ് പളനിസ്വാമി വിമർശിച്ചത്. ദുരന്തം ഉണ്ടായ ആദ്യഘട്ടങ്ങളിൽ ഡിഎംകെ ആണ് കാരണം എന്ന് പറഞ്ഞിരുന്ന പളനിസ്വാമിയാണ് ഇപ്പോൾ വിജയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

Tags