തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ലും എം-സാൻഡും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്

Chief Minister Vijay appoints his own astrologer as Special Duty Officer

തമിഴ്നാട്ടിലെ നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി കരിങ്കല്ല്, എം-സാൻഡ് , മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് തമിഴ്നാട് സർക്കാർ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും അനധികൃത ഖനനം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് പുതിയ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം, തമിഴ്നാട്ടിലെ ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രം മിച്ചമുള്ളവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചാൽ മതിയെന്നാണ് വ്യവസ്ഥ. അതിർത്തി കടന്നുള്ള ചരക്ക് നീക്കം തടയാൻ ജിയോളജി ഡയറക്ടർക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഈ ഉപരോധം കർശനമായി നടപ്പിലാക്കി തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കി.

ഈ തീരുമാനം അയൽസംസ്ഥാനമായ കേരളത്തിലെ നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ മെറ്റൽ ജെല്ലിയും എം-സാൻഡും കേരളത്തിലേക്ക് എത്തുന്നുണ്ട്. പുതിയ നിയന്ത്രണം വന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാനും സാമഗ്രികളുടെ ലഭ്യതയിൽ കാലതാമസമുണ്ടാവാനും സാധ്യതയുണ്ടെന്ന് ഐഎൻടിയുസി നേതാവ് ഷഹ്നാസ് മുന്നറിയിപ്പ് നൽകി.

Tags