'വിജയ് സനാതന ധര്‍മ്മത്തെ വെറുക്കുന്നു'; ദീപത്തൂണ്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി
വിജയ് സനാതന ധര്‍മ്മത്തോടും ഹിന്ദു സമുദായത്തോടും ശത്രുതാപരമായ സമീപനമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
കാര്‍ത്തിക ദീപം വിവാദത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ രൂക്ഷ വിര്‍ശനവുമായി ബി.ജെ.പി. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മനഃപൂര്‍വ്വം ലംഘിച്ചതായും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തിയതായും ബി.ജെ.പി ആരോപിച്ചു.
വിജയ് സനാതന ധര്‍മ്മത്തോടും ഹിന്ദു സമുദായത്തോടും ശത്രുതാപരമായ സമീപനമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ മുഖ്യമന്ത്രി മനഃപൂര്‍വ്വം തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി ഉത്തരവ് ലംഘിക്കുന്നതിലും ഹിന്ദു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലും വിജയ് ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയുടെ ഇടപെടല്‍ ഭക്തരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.സനാതന വിരുദ്ധ ലോബിക്ക് ഉചിതമായ മറുപടി നല്‍കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ഡി.ജി.പി, ഹിന്ദു മത ധര്‍മ്മദായ വകുപ്പ് കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികളെ പരാമര്‍ശിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്ന് ഭാട്ടിയ പറഞ്ഞു.
.jpg)

