നീറ്റ് പരീക്ഷ ഒഴിവാക്കണം, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണം ; ആവശ്യവുമായി വിജയ് സർക്കാർ

vijay

 ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിൽ എത്തിയതിന് ശേഷമുള്ള സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി എൻ. മാരി വിൽസൺ തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കന്നി ബജറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്ത്രീക്ഷേമം, യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം എന്നിവക്കാണ് സർക്കാർ മുഖ്യ പരിഗണന നൽകിയിരിക്കുന്നത്.

നീറ്റ് പരീക്ഷ പൂർണ്ണമായും ഒഴിവാക്കി, പ്ലസ് ടു പബ്ലിക് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ദേശീയ തലത്തിലുണ്ടായ വിവിധ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്നാട് സർക്കാർ നീറ്റിനെതിരെ രംഗത്തുവന്നിരിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിനായി വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും പ്രതിസന്ധികളും ഒഴിവാക്കാൻ മുൻകാലങ്ങളിലെപ്പോലെ പ്ലസ് ടൂ ബോർഡ് പരീക്ഷാ മാർക്ക് മാനദണ്ഡമാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. 

Tags