തമിഴ്നാട്ടിൽ വിജയ്‌യും ടിവികെയും ചലനമുണ്ടാക്കില്ല..! ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ലെന്ന് ശരത് കുമാർ

Vijay and TVK will not make a stir in Tamil Nadu..! Fans and crowds will not vote, says Sarath Kumar

തമിഴ്നാട്ടിൽ വിജയ്‌യും ടിവികെയും ചലനമുണ്ടാക്കില്ലെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നും വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കുമെന്നും  ബിജെപി തമിഴ്നാട്ടിൽ അധികാരത്തിൽ എത്തുമെന്നും വിജയിയുടെ  ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ലെന്നും ശരത് കുമാർ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് വ്യക്തമാക്കി.

tRootC1469263">

തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു.വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് പാര്‍ട്ടി ഉന്നതരെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബിജെപിയുമായോ ഭരണകക്ഷിയായ ഡിഎംകെയുമായോ രാഷ്ട്രീയ സഖ്യം രൂപീകരിക്കില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ടിവികെ വ്യക്തമാക്കിയിരുന്നു.

Tags