ജാര്‍ഖണ്ഡിലും സമരവിജയം; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഹേമന്ത് സോറന്‍ സര്‍ക്കാര്‍
ടിഡിപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു.
ജാര്‍ഖണ്ഡില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷാ ക്രമക്കേടുകളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ടിഡിപിഎല്‍ കമ്പനിയുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡില്‍ നടന്ന എല്ലാ പരീക്ഷകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെപിഎസ്‌സി), ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി - കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (ജെഎസ്എസ്‌സി - സിജിഎല്‍) പരീക്ഷകളും റദ്ദാക്കി. 2014 മുതലുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നടന്ന ക്രമക്കേടുകളില്‍ സമഗ്രമായ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം.
ടിഡിപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. പ്രസിദ്ധീകരിച്ച ഫലങ്ങളും നിയമനങ്ങളും അസാധുവാക്കി. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2014 മുതല്‍ ഉണ്ടായിട്ടുള്ള ചെറുതോ വലുതോ ആയ എല്ലാ വീഴ്ചകളെക്കുറിച്ചും സിഐഡിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോ?ഗസ്ഥനായ അമിതാഭ് കൗഷലിന്റെ നേതൃത്വത്തില്‍ പരീക്ഷാ പരിഷ്‌കരണ സമിതിയെ രൂപീകരിക്കുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
.jpg)

