പെണ്‍കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കി വിഎച്ച്പി ; വിവാദം
May 27, 2023, 13:04 IST

\രാജസ്ഥാനില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തോക്കു മുുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം.
ജോധ്പൂരിലാണ് വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടേയും നേതൃത്വത്തില്‍ ഏഴു ദിവസം നീണ്ടു നിന്ന പരിശീലനം നടന്നത്. ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു പരിപാടി നടന്നത്.
പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ എബിപി ലൈവാണ് പുറത്തുവിട്ടത്. കരാട്ടെ ഉള്‍പ്പെടെ പരിശീലനമുണ്ടായിരുന്നു. 200 ഓളം പെണ്‍കുട്ടികള്‍ പങ്കെടുത്തു.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള പരിശീലനമാണ് നല്‍കിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. ആത്മസുരക്ഷയ്ക്കായി ഇതു വിനിയോഗിക്കുമെന്നും ഇവര്‍ പറഞ്ഞു.