പ്രശസ്ത നിര്‍മാതാവ് ആര്‍ ബി ചൗധരി കാറപകടത്തില്‍ അന്തരിച്ചു

d

നടൻ ജീവയുടെ പിതാവ് കൂടിയാണ് ആർ.ബി. ചൗധരി

പ്ര ശസ്ത സിനിമാ നിർമാതാവ് ആർ .ബി. ചൗധരി കാറപകടത്തില്‍ അന്തരിച്ചു . രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിലാണ് മരണം. നടൻ ജീവയുടെ പിതാവ് കൂടിയാണ് ആർ.ബി. ചൗധരി.അതേസമയം അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആർ. ബി. ചൗധരിയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച ചെന്നൈയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ചേരൻ പാണ്ഡ്യൻ, നാട്ടമൈ, പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മാനവും തുള്ളും, ആനന്ദം, ജില്ല, ഗോഡ്ഫാദർ എന്നിവയുള്‍പ്പെടെ നിരവധി ലാൻഡ്മാർക്ക് സിനിമകള്‍ ആർ ബി ചൗധരിയുടെ ഫിലിമോഗ്രാഫിയില്‍ ഉണ്ട്. വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മാരീശനായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സിനിമ.

സൂപ്പർ ഗുഡ് ഫിലിംസിന്റെ സ്ഥാപകനായിരുന്ന ചൗധരി നിരവധി താരങ്ങളുടെ കരിയറുകള്‍ രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തുടനീളം അദ്ദേഹത്തിന്റെ മരണം ഞെട്ടലുണ്ടാക്കി. രജനീകാന്ത്, പവൻ കല്യാണ്‍, ചിരഞ്ജീവി തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ രേഖപ്പെടുത്തി.

.

Tags