ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ ; നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ
Updated: Sep 24, 2026, 19:15 IST
ചെന്നൈ: ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ. ചെന്നൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന വാഗ്ദാനത്താൽ യുവാവ് വർഷിണിക്ക് അഞ്ച് ലക്ഷം രൂപ നൽകി.
പിന്നീട് ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും നടക്കാതെ വന്നതോടെ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും തട്ടിയെടുത്തുവെന്ന് പൊലീസ് പറയുന്നു.
വഞ്ചന, കവർച്ച എന്നീ കുറ്റങ്ങൾക്ക് വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് വർഷിണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
.jpg)

