വരാണസി - ന്യൂ ദില്ലി വന്ദേഭാരതിൽ ചോർച്ച
Jun 25, 2025, 09:47 IST
എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്
വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന് പരാതി. വാരാണസി – ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിനിലാണ് വെള്ളം സീറ്റിലേക്ക് ഒഴുകിയത്.എസിയുടെ ഭാഗത്ത് നിന്ന് വെള്ളം സീറ്റിലേക്ക് വീണുവെന്നാണ് വിവരം. എസി പ്രവർത്തിച്ചില്ലെന്നും യാത്രക്കാർ പരാതി അറിയിച്ചിട്ടുണ്ട്.
എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.ദർശിൽ മിശ്ര എന്ന യാത്രക്കാരൻ ആണ് അദ്ദേഹം അനുഭവിച്ച ദുരനുഭവം പങ്കുവെച്ചത്.
tRootC1469263">ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്നതിന്റെ വീഡിയോയും ദർശിൽ മിശ്ര പങ്കിട്ടു. ഇതിനെത്തുടർന്ന് റീഫണ്ട് ആവശ്യപ്പെട്ട് ചില യാത്രക്കാർ രംഗത്തുവന്നു.
.jpg)


