വാരണസിയില്‍ 19കാരിയെ 23 പേര്‍ ചേര്‍ന്ന് ആറ് ദിവസം ബലാത്സംഗത്തിനിരയാക്കിയ സംഭവം ; 12 പേര്‍ അറസ്റ്റില്‍

rape
rape

കഴിഞ്ഞമാസം 29നാണ് കേസിന് ആസ്പദമായ സംഭവം

ഉത്തര്‍പ്രദേശിലെ വാരണസിയില്‍ 19കാരിയെ 23 പേര്‍ ചേര്‍ന്ന് ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വാരണാസിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

19 കാരിയായ യുവതിയെ ആറ് ദിവസമാണ് 23 പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയ്ക്കിയത്. കഴിഞ്ഞമാസം 29നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വാരണാസിയിലെ ഒരു ബാറില്‍ എത്തിയ പെണ്‍കുട്ടിയെ അവിടെവെച്ച് പ്രതികള്‍ ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി. പിന്നീട് വിവിധ ഹോട്ടലുകളില്‍ എത്തിച്ച് ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുന്‍ സുഹൃത്തുക്കളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 23 പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 12 പേരാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags