നന്ദാദേവി ഉൽസവത്തിന്റെ ഭാഗമായ മൃഗബലി നടത്തുന്നതിനായി ക്ഷേത്രത്തിന് വെളിയിൽ നഗരസഭയുടെ അറവുശാല ഉപയോഗിക്കണം : ഉത്തരാഖണ്ഡ് ഹൈകോടതി

Uttarakhand High Court orders use of municipal slaughterhouse outside temple for animal sacrifice as part of Nanda Devi festival
Uttarakhand High Court orders use of municipal slaughterhouse outside temple for animal sacrifice as part of Nanda Devi festival

ഡെഹ്റാഡൂൺ : നൈറിറ്റാളിലെ നന്ദാദേവി ഉൽസവത്തിന്റെ ഭാഗമായ മൃഗബലി നടത്തുന്നതിനായി ക്ഷേത്രത്തിന് വെളിയിൽ നഗരസഭയുടെ അറവുശാല ഉപയോഗിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ക്ഷേത്ര പരിസരത്ത് ഇതിനായി താൽക്കാലിക അറവുശാല നിർമിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈകോടതി ഇങ്ങനെ നിർദ്ദേശിച്ചത്.

tRootC1469263">

പവൻ ജാതവ് എന്നയാൾ സമർപ്പിച്ച ഹർജിയിൽ നന്ദാദേവി ഉൽസവം വളയധികം പഴയമുള്ളതും നൈനിറ്റാളിലെ ഏറ്റവും പാരമ്പര്യമുള്ള ഉത്സ വമാണെന്നും പറയുന്നു.നൈനിറ്റാളിനും സമീപത്തുള്ളവർക്കും അതീവ പ്രാധാന്യമുള്ള ഉൽസവമാണ് ഇതെന്നും വിശ്വാസത്തിന്റെ ഭാഗമാണ് ഇവിടത്തെ മൃഗബലി എന്നും പറയുന്നു.

ക്ഷേത്ര പരിസരത്ത് മൃഗബലി നടക്കുന്നത് 2011 ൽ കോടതി നിരോധിച്ചിരുന്നു. 2016ലും ക്ഷേത്ര പരിസരത്ത് മൃഗബലി നടത്താൻ പാടില്ലെന്ന് കോടതി ആവർത്തിച്ചിരുന്നു.

നേരത്തെ പരാതിക്കാരൻ ആരാധന നടപ്പാക്കാൻ മറ്റെന്തെങ്കിലും സമാന്തര മാർഗം നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നു. എന്നാൽ അധികൃതർ പ്രതികരിച്ചിരുന്നില്ല.

ഉൽസവത്തിനായി താൽക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. എന്നാൽ ചടങ്ങിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയന്ത്രണമുണ്ടായിരിക്കണമെന്നും നഗരസഭ ഇത് നിയന്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇവിടത്തെ മലിനജല നിയന്ത്രണ സംവിധാനം കാര്യക്ഷമമാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.

Tags