ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം
May 8, 2025, 10:17 IST


രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്
ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തർകാശിയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടു. ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.