ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം നിര്‍ബന്ധമാക്കി സര്‍ക്കാര്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്
രാവിലെ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ശ്ലോകം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് ചൊല്ലണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മ്മിക മൂല്യങ്ങള്‍, തത്ത്വചിന്ത എന്നിവയുമായി വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കുകയെന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു. രാവിലെ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ശ്ലോകം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് ചൊല്ലണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
tRootC1469263">പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഈ നീക്കത്തെ വിമര്‍ശിച്ചു. ഇത് അനുചിതവും ഭരണഘടനയുടെ മതേതര മനോഭാവത്തിന് വിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു. സ്‌കൂളുകളില്‍ മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
.jpg)


