ഉത്തരാഖണ്ഡ് ദുരന്തം ; ഡ്രില്ലിംഗ് ശ്രമം ഉപേക്ഷിച്ചേക്കും
Nov 18, 2023, 20:39 IST

ഉത്തരാഖണ്ഡില്‍ ടണലിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് ശ്രമം ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. ടണലിന് അകത്ത് വിള്ളല്‍ രൂപപ്പെട്ടതോടെയാണ് ഡില്ലിംഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് കുഴിച്ച് എത്താനാണ് ശ്രമിക്കുന്നതെന്ന് ഉത്തര കാശി ഡിഎഫ് ഒ പറഞ്ഞു. തുരങ്കത്തിന് സമാന്തരമായി കുഴിക്കാനുള്ള ശ്രമവും തുടങ്ങി. വന്‍ ശബ്ദമുണ്ടായതോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.