ഉത്തർപ്രദേശിൽ വിദ്യാർഥിനി ജീവനൊടുക്കി

death

ലഖ്നോ: ഉത്തർപ്രദേശിൽ 11ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ലഖ്നോവിൽ ബുധനാഴ്ചയാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

കോപ്പിയടിച്ചു എന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ ബറേലി ജില്ലയിൽ ഫീസടക്കാത്തതിനാൽ പരീക്ഷയെഴുതാൻ സ്കൂൾ അധികൃതർ സമ്മതിക്കാത്തതിനെ തുടർന്ന് 14കാരി ആത്മഹത്യചെയ്തിരുന്നു. പെൺകുട്ടിയെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും സ്കൂൾ അധികൃതർ തയാറായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Share this story